ഹാവേരിയിൽ വാഹനാപകടം : ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹാവേരി: ഹാവേരി ജില്ലയിലെ ബെല്ലിഗട്ടി ഗ്രാമത്തിന് സമീപം തഡാസ പിഎസ് പരിധിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു (Haveri road accident). ചാമരാജപേട്ട സ്വദേശികളായ ചന്ദ്രമ്മ (59), മകൾ മീന (38), മീനയുടെ ഭർത്താവ് മഹേഷ് കുമാർ (41), മകൻ ധന്വീർ (11) എന്നിവരാണ് മരണപ്പെട്ടത്.രണ്ട് പേർ സംഭവസ്ഥലത്തും മറ്റ് രണ്ട് പേർ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ദേശീയ പാത 48ൽ ഹാവേരിയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന വെള്ള മഹീന്ദ്ര XUV 700 കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ടാറ്റ ആൾട്രോസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹുബ്ബള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന വെള്ള വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ ചാടി ഹവേരി-ധാർവാർ അതിർത്തിക്കടുത്ത് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ചുവന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഹാവേരി അഡീഷണൽ പോലീസ് സൂപ്രണ്ട് അൻഷുകുമാർ അറിയിച്ചു. 11 വയസ് പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ നാലുപേരാണ് ചുവന്ന വാഹനത്തിൽ ഉണ്ടായിരുന്നത്, എല്ലാവരും അപകടത്തിൽ മരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ; തിരിച്ചടിച്ച് ഇറാൻ

0
ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാന്‍റെ അധീനതയിലുള്ള...

നേപ്പാൾ മിന്നൽ പ്രളയം : മരണം 797 ആയി, ഒറ്റ സ്ഥലത്തുനിന്ന് ലഭിച്ചത് 250...

0
കാഠ്മണ്ഡു : നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം...

ശൂരനാട് ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടം : കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

0
കൊല്ലം: കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ...

19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍

0
കോഴിക്കോട്: 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത്...