ലോക ചെസ് ചാമ്പ്യന് ജന്മനാട്ടിൽ വൻ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ചെന്നൈയിൽ തിരിച്ചെത്തി. വൻ സ്വീകരണമാണ് ജന്മനാട്ടിൽ ഒരുക്കിയത്. തമിഴ്നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിച്ചു. സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരം കൂടിയാണ് ഗുകേഷ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഈയാഴ്ച ആദ്യം സിംഗപ്പൂരിൽ നടന്ന മത്സരത്തില്‍ ഫൈനലില്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ചരിത്രം രചിച്ചത്. ഇന്ത്യയില്‍ നിന്ന് അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് ഗുകേഷ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു....

യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ...

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....