വേൾഡ് മലയാളി കൗണ്‍സില്‍ അജ്‌മാൻ പ്രൊവിൻസ് പണികഴിപ്പിച്ച കാരുണ്യ ഭവനം റാന്നി – മോതിരവയൽ സ്വദേശി ഷിനുവിനും കുടുംബത്തിനും നാളെ നല്‍കും

For full experience, Download our mobile application:
Get it on Google Play

റാന്നി: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്‌ റീജിയൺ പ്രഖ്യാപിച്ച വീടിലാത്തവർക്ക് ഒരു വീട് എന്ന കാരുണ്യ ഭവന പദ്ധതി പ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്‌മാൻ പ്രൊവിൻസ് പണികഴിപ്പിച്ച കാരുണ്യ ഭവനം റാന്നി – മോതിരവയൽ സ്വദേശി ഷിനുവിനും കുടുംബത്തിനും നാളെ നല്‍കും. മരത്തിൽ നിന്ന് വീണ് സുഷുമ്‌നാ നാഡിയ്ക്ക് തകരാർ വന്ന് കിടപ്പിലായ ജീവിതം ദുരിതത്തിലായ ഷിനുവിനാണ് വീട് നല്‍കുന്നത്. 2013ല്‍ വിറക് ശേഖരിയ്ക്കാൻ വീടിനടുത്തുള്ള മരത്തിൽ കയറിയപ്പോൾ മരത്തിൽ നിന്ന് വീണാണ് ഷിനുവിന്‍റെ സുഷുമ്‌നാ നാഡി തകരാറിലായത്. കോട്ടയം മെഡിയ്ക്കൽ കോളേജ്‌ ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും ദീർഘകാലമായി ചികിത്സയിലാണ് ഷിനു.

വൃദ്ധയായ മാതാവിനൊപ്പം ഒരു കൊച്ചു കുടിലിൽ വനാതിർത്തിയിൽ ജീവിയ്ക്കുന്ന ഷിനുവിൻ്റെ ഭാര്യയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ലഭിയ്ക്കുന്ന വരുമാനത്തിൽ നിന്നാണ് ഈ കുടുംബം കഴിയുന്നത്. ഈ വിവരം റാന്നിയിലെ പത്ര മാധ്യമങ്ങല്‍ റിപ്പോർട്ട് ചെയ്തതിലൂടെയാണ് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ്‌ ഈ വിഷയം ഏറ്റെടുക്കുന്നത്‌. അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുള അധ്യക്ഷത വഹിക്കും. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, അജ്‌മാൻ പ്രൊവിൻസ് ചെയർമാൻ തോമസ് ഉമ്മൻ, മിഡിൽ ഈസ്റ്റ്‌ റീജിയൺ വൈസ് പ്രസിഡണ്ട് എ.വി ബൈജു, ഡേവിഡ് ഗീവർഗീസ്, അനിതാ അനിൽ കുമാർ, വർക്കി ഏബ്രഹാം കാച്ചണത്ത്, ഭദ്രൻ കല്ലയ്ക്കൽ, അബു ഐ. കോശി പനച്ചിമൂട്ടിൽ, വർഗീസ് നാക്കോലിയ്ക്കൽ, ഷിബു തുണ്ടത്തിൽ എന്നിവർ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...