സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് എട്ട് മാസത്തെ ശമ്പളം ബോണസായി നല്‍കും

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂര്‍: ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. മേയ് 15ന് 1.98 ബില്യൺ ഡോളർ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും.കഴിഞ്ഞ വർഷത്തെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡ് സിംഗപ്പൂർ വിമാനക്കമ്പനിയെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി തെരഞ്ഞെടുത്തിരുന്നു. ആറാം തവണയാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോഹ് ചൂൻ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്‍റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...