അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു ; സംവിധായകനെതിരെ പരാതിയുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചത്. കരാറില്‍ ഒപ്പു വെയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്.

എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയുടെ പോസ്റ്ററും ട്രെയ്‌ലറുമെല്ലാം റിലീസ് ചെയ്തിട്ടുണ്ട്. അടുത്ത് തന്നെ ഒടിടിയിലെത്തും. ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത പേര് അതോടെ നശിക്കും.

അങ്ങനെ സംഭവിച്ചാല്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. നടപടിയെടുക്കാന്‍ വെങ്ങാനൂര്‍ പോലീസിനോട് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും യുവാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...