വിവാഹ വാര്‍ഷികം മറന്നുപോയതിന്‍റെ പേരില്‍ ആക്രമിക്കപ്പെട്ടെന്ന് യുവാവിന്‍റെ പരാതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : വിവാഹ വാര്‍ഷികം മറന്നുപോയതിന്‍റെ പേരില്‍ ആക്രമിക്കപ്പെട്ടെന്ന് യുവാവിന്‍റെ പരാതി. ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് യുവാവിനേയും യുവാവിന്‍റെ അമ്മയേയും മർദ്ദിച്ചു എന്നാണ് യുവാവിന്‍റെപരാതിയില്‍ പറയുന്നത്. ശാരീരിക ഉപദ്രവത്തിന് പുറമെ തന്‍റെ വാഹനവും വീടിന്‍റെ ജനാലയും ഭാര്യവീട്ടുകാര്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലാണ് സംഭവം.

സംഭവത്തിൽ നാല് പേർക്കെതിരെയും ആക്രമണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുകയും കുറ്റം തെളിഞ്ഞാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഫെബ്രുവരി 18 നായിരുന്നു സംഭവം. വിവാഹവാര്‍ഷിക ദിനത്തിൽ ആശംസ അറിയിക്കാൻ മറന്നുപോയ വിശാലിനോട് ഭാര്യയ്ക്ക് ദേഷ്യം തോന്നി. ഈ ദേഷ്യത്തില്‍ യുവതി തന്‍റെ സഹോദരനേയും മാതാപിതാക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒപ്പം ഭര്‍ത്താവിനോട് അയാളുടെ കൂടെ ഇനി ജീവിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും യുവതി പറഞ്ഞു.

2018 -ലാണ് ഇരുവരും വിവാഹിതരായത്. ഒരു കൊറിയർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് വിശാൽ. ഭാര്യ ഫുഡ് ഔട്ട്‍ലെറ്റിലാണ് ജോലി ചെയ്യുന്നത്. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർക്കാം എന്ന് പറഞ്ഞ് ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിനിടയിൽ യുവതി വിശാലിന്‍റെ അമ്മയെ തല്ലി എന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...