പത്തനംതിട്ട : അടൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവ് തൂങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി അവശനിലയില്‍. അടൂർ കെഎസ്ആർടിസി കവലയ്ക്ക് അടുത്താണ് ഇവര്‍ റൂമെടുത്തിരുന്നത്. ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുപ്പത്തൊമ്പതുകാരിയായ തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ഷീബയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരും വിവാഹിതരാണ്. ഷീബയുടെ ഭർത്താവ് മരിച്ചു പോയതാണ്. ഞായറാഴ്ചയാണ് രണ്ടു പേരും അടൂരിൽ എത്തി മുറി എടുത്തത്.
ഹോട്ടല്‍ മുറിയില്‍ യുവാവ് തൂങ്ങിമരിച്ചു ; ഒപ്പമുണ്ടായിരുന്ന യുവതി അവശനിലയില്‍ ആശുപത്രിയില്‍
RECENT NEWS
Advertisment