തൊടുപുഴ : മരിക്കാന്‍ പോകുകയാണെന്ന് വീഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പില്‍ സനൂപ് (34) ആണ് മരിച്ചത്. രാത്രി വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷം രണ്ടാം നിലയിലെ മുറിയിലേക്കു പോയ സനൂപ് ഭാര്യയെ ഫോണില്‍ വിളിച്ച് തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയില്‍ സനൂപിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിക്കാന്‍ പോകുകയാണെന്ന് വീഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചു
Recent News
Advertisment