ഇന്തോനേഷ്യയിലെ ടൊബെലോയില്‍ ശക്തമായ ഭൂചലനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്തോനേഷ്യയിലെ ടൊബെലോയില്‍ ശക്തമായ ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ടൊബെലോയില്‍ നിന്ന് 177 കിലോമീറ്റര്‍ വടക്ക് 97.1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.നിലവില്‍ നാശനഷ്ടങ്ങളൊന്നും സംബന്ധിച്ച വിവരമില്ല. വ്യാഴാഴ്ച വൈകീട്ടും ഗുജറാത്തിലെ അമ്രേലിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 11.35 ഓടെയാണ് ഇവിടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി.ഒരു ദിവസത്തിനിടെ മേഖലയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്.

വ്യാഴാഴ്ച രാവിലെ 6.07ന് അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായിരുന്നു. ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായതായി വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല. അതേസമയമാണ് താജിക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചൈനയുമായുള്ള അതിര്‍ത്തിക്കടുത്താണ് സംഭവം. തുര്‍ക്കിയിലെ അന്ത്യോക്യയിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 04.42ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി.

ഡല്‍ഹി എന്‍സിആറില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്‍റെ തീവ്രത 4.8 ആയിരുന്നു. നേപ്പാളിലെ ജുംലയില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയായിരുന്നു ഇതിന്‍റെ കേന്ദ്രം. എന്നിരുന്നാലും ഡല്‍ഹി-എന്‍സിആറില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 ആയിരുന്നു ഭൂചലനത്തിന്‍റെ തീവ്രത. പിത്തോരഗഢില്‍ നിന്ന് 143 കിലോമീറ്റര്‍ അകലെ ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഇന്ത്യയിലും വന്‍ ഭൂകമ്പ മുന്നറിയിപ്പ്
ഇന്ത്യയുടെ ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ നേപ്പാളിന്‍റെ ഭാഗത്തും തുര്‍ക്കിക്ക് സമാനമായ ഭൂകമ്പത്തിന് എപ്പോള്‍ വേണമെങ്കിലും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീസ്‌മോളജി വിഭാഗത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. എന്‍.പൂര്‍ണ ചന്ദ്ര റാവുവാണ് മുന്നറിയിപ്പ് നല്‍കിയത്. പടിഞ്ഞാറന്‍ നേപ്പാളിനോട് ചേര്‍ന്നുള്ള ഉത്തരാഖണ്ഡിലെ ഹിമാലയന്‍ പ്രദേശം, സീസ്മിക് സോണ്‍ 4 എന്ന വിഭാഗത്തിലാണ് ഇത് വരുന്നത്. വലിയ ഭൂകമ്പം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ ഭൂമിക്കകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം അത്തരത്തിലുള്ള ഒരു ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിന്‍റെ തീയതിയോ സമയപരിധിയോ പറയാനാവില്ലെന്നും റാവു വ്യക്തമാക്കി. നേരത്തെ തുര്‍ക്കിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 45000-ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...