സ്പൈനൽ കോഡിന് ഗുരുതര പരിക്കേറ്റു കിടപ്പുരോഗിയായി മാറിയ യുവാവ് തുടര്‍ ചികിത്സയ്ക്ക് സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: മരത്തിൽ വിറക് ശേഖരിക്കുവാൻ കയറവേ വീണ് സ്പൈനൽ കോഡിന് ഗുരുതര പരിക്കേറ്റു കിടപ്പുരോഗിയായി മാറിയ യുവാവ് തുടര്‍ ചികിത്സയ്ക്ക് സഹായം തേടുന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ താമസക്കാരനായ മോതിരവയല്‍ അമ്പത്തിരണ്ടേക്കര്‍ കോളനിയിലെ കാഞ്ഞിരം കണ്ടത്തില്‍ ഷിനു കെ ജോൺ(43) ആണ് സഹായം തേടുന്നത്. 2013ലാണ് ഷിനുവിന് പരിക്കേല്‍ക്കുന്നത്. പണിക്ക് പോകാന്‍ നിവൃത്തിയില്ലാത്ത ഷിനുവിന് ലഭിച്ചിരുന്ന വികലാംഗ പെൻഷൻ ആയിരുന്നു ജീവിതമാര്‍ഗം. ഇപ്പോള്‍ പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. ഭാര്യ ഓമന തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം മുന്നോട്ട് പോകുന്നത്.

വീണ കാലം മുതൽ കോട്ടയം മെഡിക്കൽ കോളേജ് റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയിലാണ്. അന്നുമുതൽ യൂറിൻ പോകുന്നത് ട്യൂബ് മുഖേനയാണ്. കിടപ്പ് രോഗിയായ ഷിനുവിന് രക്തയോട്ടം ഇല്ലാതെ ശരീരം പൊട്ടിയ അവസ്ഥയാണ് നിലവില്‍. വാഹനം എത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ആശുപത്രിയിൽ പോകണമെങ്കിൽ ആളുകളുടെ സഹായത്തോടെ എടുത്ത് മാത്രമേ 300 മീറ്ററോളം ദൂരെ ഉള്ള കോൺക്രീറ്റ് റോഡിൽ നിന്ന് ഓട്ടോ വരുന്നിടത്ത് എത്തിക്കാനാവു. വസ്തുവിന് പട്ടയമോ, ഓണർഷിപ്പ് രേഖകളോ ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്ന് വീടുകൾ ലഭ്യമല്ലാത്തതിനാല്‍ ചെറിയ വീട്ടിലാണ് ഷിനുവും കുടുംബവും കഴിയുന്നത്.

ബിരുദ വിദ്യാര്‍ത്ഥിനിയായ മകൾ റിയ ഷിനുവും വൃദ്ധയായ മാതാവും ഭാര്യയുമൊത്താണ് ഈ വീട്ടില്‍ ഷിനു കഴിയുന്നത്. സുഖമില്ലാത്തതിനാൽ ഒരു മാസമായി കോട്ടയം മെഡിക്കൽ കോളേജിലും ഇപ്പോൾ റാന്നി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്. ഷിനുവിന്‍റെ
തുടർ ചികിത്സയ്ക്കും ജീവിതം മുന്നോട്ടുപോകുന്നതിനും വീട് വെക്കുന്നതിനുമാണ് സഹായം അഭര്‍ത്ഥിക്കുന്നത്. ഷിനുവിന്‍റെ ഫോണ്‍ നമ്പർ : 9656618703. ഗൂഗിള്‍പേ നമ്പര്‍ :7560847840.ബാങ്ക് അഡ്രസ്: ഷിനു കെ.ജോണ്‍,ബാങ്ക് ഓഫ് ബറോഡ,റാന്നി ശാഖ. അക്കൗണ്ട് നമ്പര്‍ 42360100001858 ഐ.എഫ്.എസ്.സി കോഡ്:BARBORANNIX

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...