ഉടമ തുക നല്‍കുന്നില്ല ; തെങ്ങിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെങ്ങിന് മുകളില്‍ കയറി യുവാവ്  ആത്മഹത്യാ ഭീഷണി മുഴക്കി. കരാര്‍ ഏറ്റെടുത്ത് വീടുപണി പൂര്‍ത്തിയാക്കിയിട്ടും ഉടമ തുക നല്‍കുന്നില്ലെന്ന് ആരോപിച്ച് പാലിയോട് സ്വദേശി സുരേഷാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്കല്‍ സ്വദേശി വിജയന്‍ എന്നയാളുടെ വീട് പണി കരാറിനെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയെന്നാണ് സുരേഷ് പറയുന്നത്.

ഈ വകയില്‍ നാലര ലക്ഷം രൂപ വിജയന്‍ സുരേഷിന് നല്‍കാനുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. വിജയന്‍റെ വീടിന്‍റെ മുന്നിലുള്ള തെങ്ങില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നല്‍കാനുള്ള തുക അക്കൗണ്ടില്‍ ഇട്ടാല്‍ മാത്രമേ തെങ്ങിന്‍റെ മുകളില്‍നിന്ന് ഇറങ്ങുകയുള്ളൂ എന്നായിരുന്നു സുരേഷിന്‍റെ നിലപാട്. രാവിലെ 9.30-ഓടെയാണ് സുരേഷ് തെങ്ങിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. എന്നാല്‍ സുരേഷിന്‍റെ ആരോപണം വിജയന്‍ നിഷേധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...