കാമുകിയുടെ ബന്ധുക്കൾ യുവാവിനെ ഓടുന്ന ബസിനടിയിലേക്ക് എറിഞ്ഞുകൊന്നു

For full experience, Download our mobile application:
Get it on Google Play

പട്‌ന (ബിഹാര്‍) : പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഓടുന്ന ബസിനടിയിലേക്ക് എറിഞ്ഞുകൊന്നു. റൗഷന്‍ കുമാര്‍ (25) എന്നയാള്‍ സംഭവസ്ഥലത്ത്  വെച്ച് തന്നെ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ മുഫാഫര്‍പുറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കത്താറ ഗ്രാമത്തില്‍നിന്നുള്ള റൗഷന്‍ കുമാര്‍ ഗ്രാമത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായത്തില്‍പ്പെടുന്നവരും അകന്ന ബന്ധുക്കളുമായിരുന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെ ഇതോടെ ഇരുവരും ഗ്രാമത്തില്‍നിന്ന് ഒളിച്ചോടുകയായിരുന്നു. വെള്ളിയാഴ്ച ഹാജിപുരില്‍ ഇരുവരേയും കണ്ടെത്തിയ പെണ്‍കുട്ടിയുടെ കുടുംബം ഇവരെ അനുനയിപ്പിച്ച് ഗ്രാമത്തിലേക്ക് കൊണ്ടവരികയായിരുന്നു.

മുസാഫിര്‍നഗറിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ റൗഷനോട് ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ യുവാവിനെ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ ചേര്‍ന്ന് അടുത്തുള്ള തിരക്കുള്ള ജംഗ്ഷനിലേക്ക് കൊണ്ടുപോകുകയും റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കാനെന്ന വ്യാജേന പിന്നില്‍ നിന്ന ഇവര്‍ യുവാവിനെ ഓടുന്ന ബസിന്റെ   മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...