യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു ; അഞ്ചംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ അഞ്ചംഗ സംഘം പിടിയില്‍. തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന്‍ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുല്‍ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31), ബൈപ്പാസ് പുതുമനയില്‍ കമാല്‍ (26), ദേശം പുഷ്പകത്തുകുടി കിരണ്‍ (32) എന്നിവരാണ് പിടിയിലായത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം.

ആലുവ ബൈപ്പാസില്‍ സൃഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്നു ബിലാല്‍. ഇയാളുടെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്റെ താക്കോലും മൊബൈല്‍ ഫോണും വാങ്ങി കാറില്‍ കയറ്റി യുവാവിനെ കൊണ്ടു പോകുകയായിരുന്നു. ആലുവ യുസി കോളജിന്റെ പരിസരത്തേക്കാണ് സംഘം മുഹമ്മദ് ബിലാലിനെ കൊണ്ടു പോയത്. സംഘം ഭീഷണിപ്പെടുത്തിയപ്പോള്‍ മുഹമ്മദ് ബിലാല്‍ വീട്ടിലേക്ക് വിളിച്ചു പണം ആവശ്യപ്പെട്ടു. അതിനു ശേഷം യുവാവിനെ സംഘം മര്‍ദ്ദിച്ചു പല സ്ഥലങ്ങളില്‍ കൊണ്ടു പോയ ശേഷം ആലപ്പുഴയില്‍ ഉപേക്ഷിച്ച് മടങ്ങി. വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...

ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അജ്ഞാതർ കത്തിച്ചു

0
തൃശൂർ: ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അജ്ഞാതർ...

എഥനോൾ പെട്രോൾ സമര പ്രഖ്യാപനത്തിന് പിന്നാലെ നടപടി; തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി

0
ദില്ലി: എഥനോൾ പെട്രോളിനെതിരെ രാജ്യതലസ്ഥാനത്ത് നാളെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത്...

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കൊച്ചി: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...