വാക്കേറ്റം ; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി – ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വാക്കേറ്റത്തെത്തുടർന്ന് യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊല്ലം വെടിക്കുന്ന് സ്വദേശി മഹേഷ് (33) ആണു മരിച്ചത്. പ്രദേശവാസിയായ ഷിബുവിനെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9നു വെടിക്കുന്ന് കുരിശടിക്കു സമീപമാണു സംഭവം. കൊല്ലം കന്റോൺമെന്റ് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന മഹേഷ് ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു.

ഇതിനിടെ, വഴിയിൽ ഷിബുവുമായി സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന തന്റെ ബന്ധുവായ യുവാവിനോടു വീട്ടിലേക്കു കയറിപ്പോകാൻ‌ മഹേഷ് ആശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഷിബു വാക്കേറ്റം തുടങ്ങുകയും പിന്നിലൂടെയെത്തി തലയിൽ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. ബോധ രഹിതനായി വീണ മഹേഷിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ശശിയുടെയും കനകയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരി: സൗമ്യ.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...