പാലക്കാട് : കൊറോണ വൈറസ് പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പുഴ സ്വദേശിയായ മംഗലത്ത് പ്രകാശനാണ് (47) മരിച്ചത്. വീട്ടില്‍വെച്ച് ശനിയാഴ്ച രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
കാഞ്ഞിരപ്പുഴ സ്വദേശിയായ പ്രകാശന്‍ കുടുംബസമേതം നാലുവര്‍ഷത്തോളമായി കല്ലടിക്കോട്ടാണ് താമസം. മുന്‍പ് നിര്‍മാണ തൊഴിലാളിയായിരുന്നു. കാര്യമായി അസുഖമൊന്നുമില്ലായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു . അതേസമയം ഇയാള്‍ അസുഖം വരാതിരിക്കാനും പ്രതിരോധശക്തി കൂട്ടാനുമായി ഏതോ നാട്ടുവൈദ്യന്റെ നിര്‍ദേശം തേടിയതായി സൂചനയുണ്ട് . കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ പറയാനാവൂയെന്ന് കല്ലടിക്കോട് പോലീസ് വ്യക്തമാക്കി .