കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ ; യുവാവിന്റെ സാഹസിക സൈക്കിൾ യാത്ര ഇന്ന് കുട്ടനാട്ടിലെത്തും

For full experience, Download our mobile application:
Get it on Google Play

എടത്വ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കൽ ലക്ഷ്യമിട്ട് യുവാവിന്റെ സാഹസിക സൈക്കിൾ യാത്ര ഇന്ന് കുട്ടനാട്ടിലെത്തും. മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39)ആണ് 20000 കിലോമീറ്റർ ദൂരമുള്ള സൈക്കിൾ സവാരി ഋഷികേശത്തു നിന്നും ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം 10 സംസ്ഥാനങ്ങൾ പിന്നിട്ടു കഴിഞ്ഞു.

കേരളത്തിലൂടെ കടന്നുവരുന്ന യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. വലിയ ലക്ഷ്യത്തിനായി സാഹസികമായ ദൗത്യം ഏറ്റെടുത്ത യുവാവിന്
ഇന്ന് വൈകീട്ട് വിവിധ സംഘടനകൾ ചേർന്ന് 4.30ന് തലവടി പഞ്ചായത്ത് ജംഗ്ഷനിൽ സ്വീകരണം നല്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്യും. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പൊന്നാട അണിയിച്ച് ആദരിക്കും. ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും സംബന്ധിക്കും.

പല കേന്ദ്രങ്ങളിലായി സംവാദങ്ങളിലൂടയും ചർച്ചയിലൂടെയും കാലാവസ്ഥാ വ്യതിയാനവും അതിനെ അഭിമുഖീകരിക്കേണ്ട സമൂഹവും കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന വലിയ ലക്ഷ്യമാണ് ചാൻ എസ്  കുൻ നിർവ്വഹിക്കുന്നത്. ചർച്ചാ വേദിയുടെ നേതൃത്വത്തിൽ മാണത്താറ പരിയാരത്ത് ചന്ദ്രമോഹൻ നായരുടെ  വസതിയിൽ കൂടുന്ന സ്വീകരണ സമ്മേളനത്തിൽ യാത്രയുടെ ഉദ്ദേശവും അനുഭവങ്ങളും ചാൻ കുൻ പങ്കു വെയ്ക്കും. ചർച്ചാ വേദി  പ്രസിഡൻ്റ് പി വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...