രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ​ഗവർണർക്ക് വിശദീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ​ഗവർണർക്ക് വിശദീകരണം നൽകി. ഡിജിറ്റൽ സർവ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാല വിസിയുമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. ഇതോടെ ഇതുവരെ അഞ്ച് വിസിമാർ ​ഗവർണർക്ക് വിശദീകരണം നൽകി.

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

അതിനിടെ, എസ്എഫ്ഐയുടേയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടയില്‍ സാങ്കേതിക സർവ്വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത് ‍ഡോ. സിസ തോമസ്. ഒപ്പിടേണ്ട രജിസ്റ്റർ നൽകേണ്ട ഉദ്യോഗസ്ഥരടക്കം നിസ്സഹകരിച്ച് വിട്ടുനിന്നതോടെ ചുമതലയേറ്റെന്ന് കടലാസിൽ എഴുതി സിസ തോമസ് ചാന്‍സിലറെ അറിയിച്ചു. അനുവാദം ഇല്ലാതെ ചുമതല ഏറ്റതിൽ സിസ തോമസിനോട് വിശദീകരണം തേടാനുള്ള നീക്കത്തിലാണ് സ‍ർക്ക. സിസക്ക് ചുമതല നൽകിയത് ചട്ടം ലംഘിച്ചാണെന്ന വാദം സിപിഎം ഉയർത്തുന്നുമുണ്ട്.

സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്. സ്വന്തംവാഹനത്തിൽ ഡ്രൈവ് ചെയ്തെത്തിയ ഡോ. സിസ തോമസിനെ ഗേറ്റില്‍ എസ്എഫ്ഐക്കാർ തടഞ്ഞു. പോലീസ് അകമ്പടിയോടെ അകത്തേക്കത്തിയപ്പോൾ കെജിഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുടെ വൻ സംഘം. സമരക്കാരെ മറികടന്ന് ഓഫീസിൽ കയറിയപ്പോൾ ഒപ്പിടാൻ രജിസ്റ്ററില്ല. രജിസ്ട്രാര്‍ സ്ഥലത്തില്ല. ഡെപ്യൂട്ടി രജിസ്ട്രാറും ഉന്നത ഉദ്യോഗസ്ഥരും പ്രതിഷേധക്കാര്‍ക്കൊപ്പമാണ്. ഒടുവിൽ ചുമതലേറ്റകാര്യം വെള്ളപ്പേപ്പറിൽ എഴുതി രാജ്ഭവനിലേക്ക് അയച്ച് സിസ തോമസ്

സിസിക്കെതിരെ നീങ്ങുകയാണ് സർക്കാർ. രേഖാമൂലം ഉള്ള അനുവാദം ഇല്ലാതെ പുതിയ ചുമതലയേറ്റതിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോ സാങ്കേതിക വകുപ്പ് ഡയറക്ടറോ സിസയോട് വിശദീകരണം തേടും. എന്നാൽ ചാൻസ്ല‌ർ പദവി നൽകിയ ശേഷം ചുമതല ഏൽക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിസയുടെ വിശദീകരണം. ചുമതലയേൽക്കുന്നത് ഡയറകട്റെ അറിയിച്ചിരുന്നതായും സിസ പറയുന്നു. വിസി ഇല്ലെങ്കിൽ ചുമതല പ്രോ വിസിക്കോ, മറ്റേതെങ്കിലും വിസിക്കോ അതുമല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടരിക്കോ നൽകണമെന്ന കെടിയു ചട്ടം പാലിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. പരീക്ഷാ നടത്തിപ്പിൽ സിസി വീഴ്ച വരുത്തിയതായുള്ള അന്വേഷണ റിപ്പോർട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....