പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വനിതാ– ശിശു ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി നാലു ദിവസത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ചികിത്സാപ്പിഴവു മൂലമാണു മരണമെന്ന് ആരോപിച്ച ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. മണ്ണഞ്ചേരി പൊന്നാട് പുത്തൻപുരയ്ക്കൽ നിധീഷിന്റെ ഭാര്യ കുമരകം ചൂളഭാഗം തൈത്തറ പി.ആർ.രജിതയാണ്(33) ഇന്നലെ ഉച്ചയോടെ മരിച്ചത്. 18നാണ് രജിതയെ വനിത–ശിശു ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 21ന് രാവിലെ 8 ന് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. പ്രസവശേഷം രജിതയ്ക്കു ഹൃദയാഘാതമുണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ചാണ് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാണെന്നും നില അതീവ ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് 4 ദിവസം വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. നവജാത ശിശുവിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. രജിത മരിച്ച ശേഷം കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി. ശസ്ത്രക്രിയയിലോ അനസ്തേഷ്യ നൽകിയതിലോ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നാണു ബന്ധുക്കളുടെ ആരോപണം. പരിശോധനകളുടെ ചെലവ് വഹിക്കാമെന്നു ചില ഡോക്ടർമാർ അറിയിച്ചതും സംശയമുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു. ആരോഗ്യമന്ത്രിക്കു പരാതി നൽകാനാണു തീരുമാനം. പ്രസവശസ്ത്രക്രിയയ്ക്കു ശേഷം രജിതയ്ക്കു ഹൃദയാഘാതം ഉണ്ടായെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും വനിതാ–ശിശു ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...