4 മാസം പ്രായം, കൈക്കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് യുവതി മുങ്ങി ; അന്വേഷിച്ച് തൃശൂർ സ്വദേശിയായ അച്ഛനെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തിരുച്ചിറപ്പള്ളി സ്വദേശിയായ അമ്മ കോയമ്പത്തൂരിലെ ബസില്‍ ഉപേക്ഷിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ തേടി തൃശൂര്‍ സ്വദേശിയായ അച്ഛനെത്തി. തൃശൂരില്‍നിന്നും കോയമ്പത്തൂരിലെത്തി കുട്ടിയെ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മയോടൊപ്പം ഒന്നിച്ചു ചെന്നെങ്കില്‍ മാത്രമേ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ കഴിയൂ എന്ന് ശിശു സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി കുട്ടിയെ ബസില്‍ ഉപേക്ഷിച്ചത്. ബസില്‍ കയറിയതിനുശേഷം കുട്ടിയെ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോകുകയായിരുന്നു.

കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. ഒടുവിൽ വിവരമറിഞ്ഞ് പോലീസുകാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ശിശു സംരക്ഷണ സമിതി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കുഞ്ഞിനെ യുവതി ബസില്‍ ഉപേക്ഷിച്ചതെന്ന് പോലീസിനോട് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ബസില്‍ കയറിയ യുവതി കുട്ടിയെ പിടിക്കാന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരെത്തുമ്പോള്‍ കുഞ്ഞിനെ വാങ്ങാമെന്നും അറിയിച്ചിരുന്നു.

യുവതിയെ കാണാതായതോടെ സ്ത്രീ വിവരം അറിയിച്ച് പോലീസെത്തുകയും കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. കുഞ്ഞിനെ തിരിച്ചറിഞ്ഞ അച്ഛന്‍ ഉടനെ കോയമ്പത്തൂരിലെത്തി കുഞ്ഞിനെ വിട്ടു കിട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. തൃശൂര്‍ -തിരുച്ചിറപ്പള്ളി സ്വദേശികളായ ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ തന്നെ കഴിഞ്ഞു വരികയായിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ യുവാവിന്റെ പിതാവ് മരിച്ചത് യുവതി കാരണമാണെന്ന് കുറ്റപ്പെടുത്തി ഇവർക്കിടയിൽ വഴക്കുകളും പതിവായിരുന്നു. ഈയിടെ വഴക്കിനെ തുടര്‍ന്ന് യുവാവ് യുവതിയേയും കുഞ്ഞിനേയും കോയമ്പത്തൂരില്‍ വിട്ട് തൃശൂരിലേക്ക് തിരിച്ചു പോയി. ഇതില്‍ പ്രകോപിതയായാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...