പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം ; യുവതി മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

മഹോബ : ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ ഒടുവില്‍ യുവതി മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ മഹോബ കുല്‍പാഹര്‍ സ്വദേശിയായ 30 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ജാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു യുവതി ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.

മകനെതിരെ മാനഭംഗ കേസ് ഫയല്‍ ചെയ്തതിന് പ്രതികാരമായാണ് പ്രതിയുടെ  മാതാപിതാക്കള്‍ ജീവനോടെ മണ്ണെണ്ണയൊഴിച്ച്‌ യുവതിയെ തീകൊളുത്തിയത്. ഞായറാഴ്ച മൊഴിയെടുക്കാനെത്തിയ മജിസ്ട്രേറ്റിനോട് യുവതി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. തന്നെ അടിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത അയല്‍ വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്ന് യുവതി തുറന്നു പറഞ്ഞിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ അമ്മയേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....