കൊല്ലം സ്വദേശി റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : റിയാദിലെ നസീമില്‍ കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഷാജഹാന്‍ (53) ആണ് മരിച്ചത്. 30 വര്‍ഷമായി സൗദിയിലുള്ള ഷാജഹാന്‍ ഇന്ത്യന്‍ എംബസി സ്കൂളില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

ഒറ്റക്ക് താമസിക്കുകയായിരുന്ന ഷാജഹാന്റെ  മരണവിവരം ആരും അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം സുഹൃത്തുക്കള്‍ അന്വേഷിച്ചു താമസസ്ഥലത്ത് എത്തിയപ്പോഴാണ്  മരണ വിവരം അറിഞ്ഞത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ഷാജഹാന്‍ അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഭാര്യ – നസീമ ബീവി. മക്കള്‍ – ഷഹാന, ഷാഹിന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...