പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല ; തിരച്ചിൽ നാളെയുംതുടരും

For full experience, Download our mobile application:
Get it on Google Play

മാന്നാർ: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തിൽ നിന്ന് ചാടിയ യുവതിക്കായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകൾ, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്ന് രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്. ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. നാട്ടുകാരും പുളിക്കീഴ് പോലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ഇന്നും തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. രഞ്ജിത്താണ് ഭർത്താവ്. ആറു വയസുകാരി റദിക ഏക മകളാണ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിവിൽ സർവീസ് പരിശീലനം കോന്നിയിൽ ; അഡ്മിഷൻ aarambichu

0
കോന്നി: സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പത്തനംതിട്ട...

‘മ്യൂസ് ഇമേജ്’ പിൻവലിച്ച് മെറ്റ

0
കാലിഫോർണിയ: സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ...

കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം

0
കോഴിക്കോട്: കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം. പടക്കം പൊട്ടിക്കുന്നതിനിടയില്‍ യുവാവിന്റെ കൈവിരലുകള്‍...

ഇ.കെ. ചെല്ലപ്പൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

0
റാന്നി: കേരള കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദളിത് സാമൂഹ്യ...