ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട വനിതാ തൊഴിലാളികളെ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കിയില്ല. തൊഴിൽ നഷ്ടമായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ് ബാലരാമപുരം സ്വദേശിയായ വിജിതക്കും കുടുംബത്തിനും.

ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് വിജിതയുടേത്. ബാലരാമപുറം റസൽപുറത്ത് അകെയുണ്ടായിരുന്ന വീട് വർഷണങ്ങൾക്ക് മുൻപ് തകർന്നു. ബിവറേജസ് വെയർ ഹസ്സിൽ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബം വാടകവീട്ടിലേക്ക് മാറിയത്. 2022 ജൂലൈ 6 ന് വിജിത ഉൾപ്പെടെയുള്ള തിരുവനന്തപുരം സ്വദേശികളായ 8 പേരെ യാതൊരു കാരണവും കൂടാതെ ജോലിയിൽ നിന്ന് പുറത്താക്കി.

‘ഈ ജോലിയായിരുന്നു ഉപജീവനമാർഗം. എങ്ങനെയെങ്കിലും തിരിച്ചു കയറണം’-വിജിത പറഞ്ഞു. അകാരണമായി പുറത്താക്കിയത് ചൂണ്ടിക്കാട്ടി 8 വനിതാ തൊഴിലാളികളും ഹൈ കോടതിയെ സമീപിച്ചതിന് പിന്നാലെ അനുകൂല വിധി ലഭിച്ചു. മൂന്ന് ആഴ്ചക്കുള്ളിൽ തിരിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഉത്തരവ് നടപ്പിലാക്കിയില്ല. കോർപറേഷൻ മതിയായ രേഖകളില്ലെന്ന പറഞ്ഞു ഒഴിഞ്ഞു മാറുന്നു എന്ന് വിജത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...