വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വ്യാജ പീഡന പരാതി നൽകുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിൽ ഏപ്രില്‍ 18 നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 24ന് പീഡനം നടന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

ഇടുക്കി കഞ്ഞികുഴി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനിതാ പോലീസ് സ്റ്റേഷനാണ് അന്വേഷിച്ചത്. മാര്‍ച്ച് 24 ന് മറ്റൊരിടത്ത് കോൺക്രീറ്റ് പണി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിനെത്തിയപ്പോൾ പോലീസിനെ ഇത് അറിയിച്ചിരുന്നുവെന്നുമാണ് പ്രജോഷ് പറയുന്നത്. എന്നാൽ അതേക്കുറിച്ച് അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ലെന്നും പ്രജോഷ് കുറ്റപ്പെടുത്തി. തടിപ്പണിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവുമായി തർക്കംഉണ്ടായിരുന്നുവെന്നും ഇതാണ് പരാതിക്ക് കാരണമെന്നും പ്രജോഷ് ആരോപിക്കുന്നു.

സംഭവത്തിലെ യാഥാർത്ഥ്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ 117 ആളുകള്‍ ഒപ്പിട്ട് പ്രത്യേക പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നല്‍കിയിട്ടുണ്ട്. പരാതി നല്‍കി മാസം ഒന്നുകഴിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്താത്തതില്‍ നാട്ടുകാർക്കും പ്രതിക്ഷേധമുണ്ട്. അതേ സമയം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ക്രമക്കേടൊന്നുമുണ്ടായിട്ടില്ലെന്നുമാണ് ഇടുക്കി വനിതാ പോലീസ് സ്റ്റേഷന്‍റെ വിശദീകരണം. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....