കോന്നി : വള്ളിക്കോട് തീയറ്റർ ജംഗ്ഷനിൽ ഗുണനിലവാരമില്ലാത്ത ഇൻറർലോക്ക് കട്ടകളിൽ തെന്നി വീണ് തലക്ക് ഗുരുതരമായി പരുക്കേറ്റ വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണൻ( ശംഭു) അപകടം നടന്ന് അഞ്ച് മാസങ്ങൾക്ക് ശേഷവും വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. 2022 ഓഗസ്റ്റ് പതിനാലിനാണ് യദു കോന്നി – പൂങ്കാവ് – വള്ളിക്കോട് റോഡിൽ തീയേറ്റർ ജംഗ്ഷനിൽ റോഡിൽ സ്ഥാപിച്ച ഗുണനിലവാരമില്ലാത്ത പൂട്ടുകട്ടകളിൽ തെന്നി വീണ് തലയിലൂടെ കമ്പി തുളച്ച് കയറി ഗുരുതരമായി പരുക്കേറ്റത്.
തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും യദുവിനെ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ റോഡ് ഉപരോധിക്കുകയും ജില്ലാ ഭരണകൂടം അടക്കം ഇടപെട്ട് നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും യുവാവിന് ചികിത്സ സഹായം ഉൾപ്പെടെ നൽകുമെന്ന് അറിയിച്ചു എങ്കിലും ഒന്നും നടപ്പായില്ല. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സഹായ നിധി രൂപീകരിച്ച് പണം നൽകിയെങ്കിലും ഇതും ചികിത്സ ചിലവിന് തികഞ്ഞില്ല. നാളിതുവരെ യദുവിന്റെ ചികിത്സക്കായി ഇരുപത്തിഅഞ്ച് ലക്ഷം രൂപയോളം ചിലവായതായി വീട്ടുകാർ പറയുന്നു.
എന്നാൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് യാതൊരു സഹായവും കുടുംബത്തിന് ലഭിച്ചതുമില്ല. അപകടത്തിന് ശേഷം എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേരുകയും ഇന്റർലോക്ക് കട്ടകൾ മാറ്റി ടാർ ചെയ്യുകയും ചെയ്തു എങ്കിലും ഓടയുടെ നിർമ്മാണം എങ്ങും എത്തിയില്ല. സംഭവത്തിൽ വള്ളിക്കോട് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. വിദേശത്ത് ജോലി ലഭിച്ച യദു ജോലിക്ക് പോകാൻ ഇരുന്ന സമയത്താണ് അപകടം നടന്നത്. കൂടാതെ യദുവിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായ യദുവിന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ ആണ് വീട്ടുകാർ ഇപ്പോൾ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.