Tuesday, May 13, 2025 5:22 am

അടൂർ ബിവറേജസ് ഔട്ട്ലറ്റിലെ മോഷണം ; രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽപോക്കർ സ്വദേശി സംഷാദ്(28), ബാബൻബാരി ജെഹിർ ആലം(20) എന്നിവരാണ് പയ്യന്നൂർ, ഇടപ്പളളി എന്നിവിടങ്ങളിൽ നിന്ന് പോലീസ് പിടിയിലായത്. മദ്യവിൽപ്പനശാലയിലെ സിസിടിവിയുടെ ഡിവിആർ അടക്കം മോഷ്ടിച്ചു കടന്നതിനാൽ യാതൊരു തുമ്പും കിട്ടാതിരുന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എസ്ഐ മനീഷിന്റെ മിടുക്കു കൊണ്ടു മാത്രമാണ്.

മേയ് ആറിനാണ് അടൂർ ബൈപ്പാസിലെ മദ്യവിൽപ്പന ശാലയിൽ മോഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് പൊളിക്കാൻ സാധിക്കാതിരുന്നതിനാൽ മൊബൈൽ ഫോണുകളും സി.സി.ടി.വി ഡി.വി.ആറുകളും കൈക്കലാക്കി പ്രതികൾ രക്ഷപ്പെട്ടു. മുപ്പത്തിനായിരത്തിൽപരം രൂപയുടെ വിദേശ മദ്യം മോഷണം പോയെന്നാണ് മദ്യശാല അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കും.

ആറിന് രാവിലെ ജീവനക്കാർ വിദേശമദ്യശാല തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ തറയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കർ കുത്തിപ്പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ബിവറേജ് ഔറ്റിലെ മേശകളും അലമാരയും തകർത്ത പ്രതികൾ സമീപത്തെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറുകളും മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും എടുത്തു കൊണ്ട് പോവുകയായിരുന്നു.

പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡി.വി.ആറുകൾ നഷ്ടപ്പെട്ടതിനാൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ടൗണിന് സമീപമുള്ള നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികൾ അന്യസംസ്ഥാന തൊഴിലാളികൾ ആണെന്ന സൂചന ലഭിക്കുകയായിരുന്നു.

തുടർന്ന് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും അടൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അരിച്ചുപെറുക്കി അന്വേഷണം നടത്തിയതിനെ തുടർന്ന് പ്രതികൾ കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. കോട്ടയത്ത് ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയതിനെ തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂർ, പയ്യന്നൂരിൽ നിന്നും രണ്ടാം പ്രതി ജെഹീറിനെ എറണാകുളം, ഇടപ്പള്ളിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദിവസവും 25 ലക്ഷത്തിലധികം രൂപ വിറ്റുവരവുള്ളതാണ് അടൂരിലെ ഈ വിദേശ മദ്യശാല. മുമ്പ് നാല് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിയാണ്.

ബൈപ്പാസിലുള്ള ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയെ സ്വഭാവ ദൂഷ്യം മൂലം ജോലിയിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. ബിവറേജിൽ സുരക്ഷാ ജീവനക്കാരില്ലായെന്ന വിവരം അറിയാവുന്ന ഒന്നാം പ്രതി രണ്ടാം പ്രതിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും മോഷണമുതലുകൾ പോലീസ് കണ്ടെത്തി. പ്രതികൾ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും...

കള്ളക്കടൽ പ്രതിഭാസം ; കേരളാ തീരത്ത്‌ ഇന്ന് ഉയര്‍ന്ന തിരമാലകൾക്ക് സാധ്യത

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ ഇന്ന് രാത്രി...

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...