കണ്ണൂർ മിൽമ ബൂത്തിൽ മോഷണം ; സംഭവം ഇരിട്ടി പോലീസ് സ്റ്റേഷന് തൊട്ടടുത്ത്

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : കണ്ണൂർ ഇരിട്ടി പോലീസ് സ്റ്റേഷന് തൊട്ടടുത്തുളള മിൽമ ബൂത്തിൽ കളളൻ കയറി. രണ്ടായിരം രൂപയുടെ നാണയങ്ങൾ കവർന്നു. രണ്ട് സോഡയും എടുത്തുകുടിച്ചാണ് മോഷ്ടാവ് മടങ്ങിയത്. പോലീസ് സ്റ്റേഷന് അടുത്താണ് ബാബു ജോസിന്റെ മിൽമ ബൂത്ത്. കഴിഞ്ഞ ദിവസം രാവിലെ ബൂത്ത് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. തുറന്നുനോക്കിയപ്പോൾ മേശ വലിപ്പിലുളള നാണയങ്ങളിടുന്ന മൂന്ന് പാത്രങ്ങൾ കാണാനില്ല. രണ്ടായിരത്തോളം രൂപയാണ് അതിലുണ്ടായിരുന്നത്. വന്ന വരവിൽ രണ്ട് സോഡയും മോഷ്ടാവ് പൊട്ടിച്ച് കുടിച്ചു. മറ്റൊന്നും നഷ്ടമായിട്ടില്ലെന്നാണ് ജോസ് പറയുന്നത്.

എന്നാലും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ മോഷ്ടാവ് തകർത്ത പൂട്ടുമായെത്തി ബാബു പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരിട്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പണവും സോഡയും കട്ട കളളനെ കിട്ടണമെന്നാണ് ബാബു ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച...

കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം ; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന് 17...

0
ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ...