കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം ; 50 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാങ്ങാനം പാംസ് വില്ലയിൽ മോഷണം. വില്ലയിലെ 21 ആം നമ്പർ കോട്ടേജിലാണ് മോഷണം നടന്നത്. വില്ലയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു. ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നത്. വില്ലയിലെ താമസക്കാരിയായ അമ്മയും മകളും അസുഖത്തെ തുടർന്ന് മാങ്ങാനത്തെ ആശുപത്രിയിൽ രാത്രിയിൽ ചികിത്സയ്ക്കായി പോയിരുന്നു. ഇതിനുശേഷം ഇവർ പുലർച്ചെ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുൻ വാതിൽ തകർത്ത മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.

തുടർന്ന് തൊട്ടടുത്ത മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്. മോഷണം വിവരം അറിഞ്ഞ ഉടൻ വീട്ടുകാർ കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. മാങ്ങാനം തുരുത്തൽ പാലത്തിന് സമീപമുള്ള ആൾതാമസം ഇല്ലാത്ത വീട്ടിലും ഇന്നലെ രാത്രി മോഷണ ശ്രമം നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...