തിരുവല്ല : തിരുവല്ല നെടുമ്പ്രം പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരനാണ് മോഷണ വിവരം അറിയുന്നത്. ഏണി ചാരി നാലമ്പലത്തിൽ കടന്നാണ് മോഷണം നടത്തിയത്. ക്ഷേത്ര ശ്രീകോവിൽ വെട്ടിപ്പൊളിച്ച നിലയിലാണ്. കാണിക്ക വഞ്ചികളിൽ നിന്നും നോട്ടുകൾ എടുത്ത ശേഷം നാണയത്തുട്ടുകൾ ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ കഴകക്കാരന്‍ ക്ഷേത്ര ഭാരവാഹികളെയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
തിരുവല്ല നെടുമ്പ്രം പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം ; താലികളും പണവും കവര്‍ന്നു
RECENT NEWS
Advertisment