നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് സംഭവം നടന്നത്. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്. ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പോലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...