കോഴിക്കോട് : അഞ്ചുദിവസം നീണ്ടു നിന്ന കലാമാമാങ്കത്തിന് വിരാമമായതോടെ വേദികൾ പൊളിച്ചു തുടങ്ങി. കലോത്സവത്തിന് കൊണ്ടു വന്ന പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. കലോത്സവത്തിന് കരാർ എടുത്ത എറണാകുളം എസ്.എ.കെ സൗണ്ട് ആൻഡ് വർക്കിന്‍റെ ഉപകരണങ്ങളാണ് മോഷണം പോയത്. സൗണ്ട് ബോക്സ് ആയ ആർ.ഡി നെറ്റും ലാപ്ടോപ്പുമാണ് നഷ്ടമായത്. കലോത്സവം കഴിഞ്ഞ് രാത്രി സാധനം പായ്ക്ക് ചെയ്തുവെച്ച ബാഗ് കാണാതാകുകയായിരുന്നു. ഇനി മറ്റൊരു പരിപാടിക്ക് തയ്യാറാകണമെങ്കിൽ ആർ.ഡി ബോക്സും ലാപ്ടോപ്പും കണ്ടുകിട്ടണമെന്നാണ് പറയുന്നത്. കൂടാതെ വിവിധ സ്റ്റാളുകളിൽ നിന്നായി എൽ.ഇ.ടി ബൾബുകളും കാണാതായിട്ടുണ്ട്. പോലീസിൽ പരാതി നൽകിയതായി എസ്.എ.കെ സൗണ്ട് ആൻഡ് വർക്ക് ഉടമസ്ഥൻ പറഞ്ഞു.
കലോത്സവത്തിന് കൊണ്ടു വന്ന സാധനങ്ങളിൽ പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായും കേടുപാടുകൾ വന്നതായും പരാതിയുമുണ്ട്. 11,000 കസേരകളായിരുന്നു കാണികൾക്ക് വേണ്ടി ഒരുക്കിയത്. എന്നാൽ അതിൽ മിക്കതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലതും പൊട്ടിയിട്ടുണ്ട്. ചിലതിന്‍റെ കുഷ്യനുകളും കാണാനില്ല. കൂടാതെ മേശ, വലിയ പൈപ്പുകൾ എന്നിവയ്ക്ക് തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടങ്ങൾ ഉണ്ടായതായാണ് സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.