കലോത്സവം “കലക്കി” കള്ളന്മാർ ; കോഴിക്കോട് സൗണ്ട് സിസ്‌റ്റങ്ങൾ അടക്കം മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അഞ്ചുദിവസം നീണ്ടു നിന്ന കലാമാമാങ്കത്തിന് വിരാമമായതോടെ വേദികൾ പൊളിച്ചു തുടങ്ങി. കലോത്സവത്തിന് കൊണ്ടു വന്ന പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. കലോത്സവത്തിന് കരാർ എടുത്ത എറണാകുളം എസ്.എ.കെ സൗണ്ട് ആൻഡ് വർക്കിന്‍റെ ഉപകരണങ്ങളാണ് മോഷണം പോയത്. സൗണ്ട് ബോക്സ് ആയ ആർ.ഡി നെറ്റും ലാപ്ടോപ്പുമാണ് നഷ്ടമായത്. കലോത്സവം കഴിഞ്ഞ് രാത്രി സാധനം പായ്ക്ക് ചെയ്തുവെച്ച ബാഗ് കാണാതാകുകയായിരുന്നു. ഇനി മറ്റൊരു പരിപാടിക്ക് തയ്യാറാകണമെങ്കിൽ ആർ.ഡി ബോക്സും ലാപ്ടോപ്പും കണ്ടുകിട്ടണമെന്നാണ് പറയുന്നത്. കൂടാതെ വിവിധ സ്റ്റാളുകളിൽ നിന്നായി എൽ.ഇ.ടി ബൾബുകളും കാണാതായിട്ടുണ്ട്. പോലീസിൽ പരാതി നൽകിയതായി എസ്.എ.കെ സൗണ്ട് ആൻഡ് വർക്ക് ഉടമസ്ഥൻ പറഞ്ഞു.

കലോത്സവത്തിന് കൊണ്ടു വന്ന സാധനങ്ങളിൽ പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായും കേടുപാടുകൾ വന്നതായും പരാതിയുമുണ്ട്. 11,000 കസേരകളായിരുന്നു കാണികൾക്ക് വേണ്ടി ഒരുക്കിയത്. എന്നാൽ അതിൽ മിക്കതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലതും പൊട്ടിയിട്ടുണ്ട്. ചിലതിന്‍റെ കുഷ്യനുകളും കാണാനില്ല. കൂടാതെ മേശ, വലിയ പൈപ്പുകൾ എന്നിവയ്ക്ക് തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടങ്ങൾ ഉണ്ടായതായാണ് സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...