Friday, May 2, 2025 6:44 pm

തിരുവനന്തപുരം നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് പോലീസ് കേസെടുത്തു. മുഖം മൂടി വെച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. തുടർന്ന് അകത്തു കയറിയ മോഷ്ടാക്കൾ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കറിലെ സ്വർണം അപഹരിച്ചത്.

പിന്നീട് കടയിലുണ്ടായിരുന്ന വെള്ളിയും മോഷ്ടിച്ചു. മോഷണത്തിന് ശേഷം തറയിൽ മുളക് പൊടിയും വിതറിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തില സിസിടിവി ദ്യശ്യങ്ങൾ പരിശേധിച്ച് വരികയാണ്. ഉടമയിൽ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പോലീസിന്റെ തുടർ നീക്കങ്ങൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ്...

ചിന്തകളുടെ ജീർണതയാണ് സംഘപരിവാർ ശക്തി ; അജിത് കൊളാടി

0
കോന്നി : ഇന്ത്യയിലെ ജനങ്ങളുടെ ചിന്താശക്തിയുടെ ജീർണതയാണ് സംഘപരിവാർ ശക്തിയെന്ന് സി...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍...

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍...