മേപ്പയ്യൂർ: കാരയാട്, തണ്ടയിൽതാഴെ നൂറുൽ ഇസ്ലാം പള്ളിയുടെ നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി. അഞ്ചാംപിടിക അരിക്കുളം റോഡിൽ തണ്ടയിൽതാഴെ മഹല്ല് കമ്മിറ്റിയുടെ പള്ളിക്ക് മുൻവശത്ത് സ്ഥാപിച്ച നേർച്ചപ്പെട്ടിയാണ് ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷണം നടത്തിയത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പള്ളിയുടെ ക്യാമറയിൽനിന്ന് ലഭിച്ചതായി മഹല്ല് പ്രസിഡന്റ് കെ.എം അമ്മത് ഹാജി പറഞ്ഞു. മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
നേർച്ചപ്പെട്ടിയുടെ പൂട്ടുപൊളിച്ച് മോഷണം ; കള്ളൻ എത്തിയത് ഹെൽമെറ്റ് ധരിച്ച്
RECENT NEWS
Advertisment