കോഴിക്കോട്ട് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ് ; മുഖ്യപ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. 2021 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ സ്വർണ്ണ ഉരുക്ക് കേന്ദ്രത്തിൻ്റെ ഉടമയായ ബംഗാൾ സ്വദേശിയായ റംസാൻ അലിയെ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം ആക്രമിക്കുകയായിരുന്നു.

സ്ഥാപനത്തിൽ നിന്നും ബൈക്കിലേക്ക് കയറുമ്പോൾ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്. പാൻ്റിൻ്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അക്രമിക്കൾ സ്വർണ്ണം കവർന്നതോടെ റംസാൻ അലി കരഞ്ഞു ബഹളം വെച്ചപ്പോൾ ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് ഫ്ലൈയിങ് സ്ക്വാഡ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും കവർച്ചക്കാർ കടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...