പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരഹൃദയത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇരുന്നൂറിലധികം സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പറവൂർ സ്വദേശി സഹീർ ആണ് നോർത്ത് പോലീസിന്റെ പിടിയിലായത്. മെയ് 29 ന് രാത്രി പത്തിനാണ് ടൗൺഹാളിന് സമീപത്തെ പെട്രോൾ പമ്പിൽ മോഷണം നടന്നത്.

പമ്പടച്ചതിന് പിന്നാലെ എഞ്ചിൻ ഓയിൽ ചോദിച്ച് ഹെൽമറ്റ് ധരിച്ച് എത്തിയയാൾ കത്തി കാട്ടി പണം തട്ടുകയായിരുന്നു. ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപ മാത്രമാണ് അക്രമിക്ക് കിട്ടിയത്. ഇരുന്നൂറോളം സിസിടിവി ക്യാമറ പരിശോധിച്ചും മുൻ കാല കുറ്റവാളികളെ കുറിച്ച് അന്വേഷിച്ചും സെബർ സെല്ലിന്റെ സഹായം തേടിയുമാണ് പോലീസ് സഹീറിനെ കണ്ടെത്തിയത്.

നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് സഹീർ മോഷണത്തിനെത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹീറിനെ വിശദമായി ചോദ്യം ചെയ്യും. 2016 ൽ പറവൂരിലെ ബെവ്കോ ഔട്‌ലെറ്റ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും 2018 ൽ കളമശ്ശേരി കുസാറ്റിൽ വിദ്യാർത്ഥികളെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...