മോഷ്ടിച്ച ബൈക്കില്‍ കറക്കം, നമ്പര്‍ പ്ലേറ്റ് പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെത് ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചു കറങ്ങി നടന്ന യുവാവ് പിടിയില്‍. നഗരത്തില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനമോഷ്ടാവ് കുടുങ്ങിയത്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം വടക്കേക്കാട് ദീപു(24)ആണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.

പോലീസ് കസ്റ്റഡിയിലുള്ള വണ്ടിയുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വ്യാജ നമ്പരില്‍ ഓടിച്ച ബൈക്ക് തൃശൂര്‍ കുന്നംകുളത്തുനിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല മോട്ടോര്‍വാഹന ഇന്‍സ്പക്ടര്‍ കെ.ജി.ബിജുവിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയിത്.

നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരില്‍ തന്നെയുള്ള ബൈക്കിലായിരുന്നു ദീപുവിന്റെ കറക്കം. മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇയാളുടെ പേരില്‍ കുത്തിയതോട് മാരാരിക്കുളം സ്‌റ്റേഷനിലും മോഷണകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...