പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷ്(22)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആനമങ്ങാട് ടൗണിൽ ട്യൂഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം. ബാഗിൽ കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി യുവാവിനെ തള്ളിയിട്ടതോടെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെൺകുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കൊലപാതകശ്രമത്തിനും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രിൽ മാസത്തിൽ ആനമങ്ങാടിനടുത്ത ബേക്കറിയിൽ വെച്ച് പ്രതി പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പ്രണയം നിരസിച്ചതെന്നും പോലീസ് പറയുന്നു. ഇതിലുള്ള വിരോധത്താൽ പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...