Wednesday, April 16, 2025 10:35 am

ഷേണായീസ് ജങ്ഷന് സമീപം കോണ്‍വെന്റ് റോഡില്‍ കടകളില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഷേണായീസ് ജങ്ഷന് സമീപം കോണ്‍വെന്റ് റോഡില്‍ കടകളില്‍ മോഷണം. മെട്രൊ ടവര്‍ കെട്ടിട സമുച്ചയത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സ്ഥാപനം ഗാംക, ഡിജിറ്റല്‍ കാമറകള്‍ സര്‍വിസ് ചെയ്യുന്ന ക്യാമറാസ്കാന്‍ കടകളിലാണ് മോഷണം നടന്നത്. താഴത്തെ പടിക്കെട്ടില്‍ നിന്നുള്ള പ്രവേശന കവാടത്തില്‍ ഷട്ടര്‍ പൂട്ടിക്കിടന്നതിനാല്‍ സമീപത്തെ സഫിയാ കോംപ്ലക്സ് കെട്ടിടത്തിന്റെ മതില്‍ക്കെട്ടില്‍ ചവിട്ടിയാണ് മോഷണം നടന്ന ഒന്നാംനിലയിലേക്ക് കള്ളന്‍മാര്‍ കടന്നത്.

ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. ഷട്ടറിന് പിന്നിലെ ചില്ലുവാതില്‍ പൂട്ടിയിരുന്നില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സ്ഥാപനത്തില്‍നിന്ന് ലാപ്ടോപ്പും ഡിജിറ്റല്‍ കാമറയും രണ്ട് കാമറ ഫ്ലാഷുകളും മേശവലിപ്പിലുണ്ടായിരുന്ന 2600 രൂപയും കവര്‍ന്നു. ഇവിടെ നിന്നെടുത്ത ചവിട്ടിയും രണ്ട് കര്‍ട്ടനുകളും സ്ക്രൂഡ്രൈവറും മോഷണം നടന്ന ക്യാമറാസ്കാനില്‍ കിടപ്പുണ്ടായിരുന്നു. വടുതല സ്വദേശി ആര്‍.വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

കാമറാ സര്‍വിസ് കടയുടെ കിഴക്കുവശത്തെ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചശേഷം ചില്ലുപാളി മുറിച്ചു മാറ്റിയാണ് മോഷണ സംഘം അകത്തുകടന്നത്. കടയില്‍ അറ്റകുറ്റപ്പണിക്കായി ചെറുതും വലുതുമായി 253 ഓളം പഴയ ചെറിയ കാമറകള്‍ ഉണ്ടായിരുന്നതായും ഇവ മോഷണം പോയതായും കടയിലെ ജീവനക്കാരന്‍ എ.കെ പ്രദീപ്കുമാര്‍ പറയുന്നു.

സ്പെയര്‍പാര്‍ട്സ് കിട്ടാത്തതിനാല്‍ ആള്‍ക്കാര്‍ തിരികെയെടുക്കാതെ വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ചിരുന്ന കാമറകളും ഇതിലുള്‍പ്പെടും. മേശവലിപ്പില്‍ നിന്നു പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഉള്‍വശത്തുണ്ടായിരുന്ന സി.സി.ടി.വി കാമറയുടെ മെമ്മറി കാര്‍ഡ് കൈവശപ്പെടുത്തിയാണ് കടന്നത്. കോട്ടയം പള്ളം സ്വദേശി എബി കെ. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മോഷ്ടാക്കളുടെ ദൃശ്യം മെട്രൊ ടവറിന് താഴെയുള്ള കടയുടെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമീഷണര്‍ എസ്.ശശിധരന്‍, എറണാകുളം എ.സി.പി ജയകുമാര്‍ ചന്ദ്രമോഹനന്‍, സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. പോലീസ് നായും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജ പരിവാഹൻ സൈറ്റ് വഴി തട്ടിപ്പ് ; പണം നഷ്ടപ്പെട്ടവർ സൈബർ പോലീസിനെ സമീപിച്ചു

0
കാക്കനാട്: ഔദ്യോഗിക ചിഹ്നത്തിന്‌ സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ സൈറ്റ് വഴി...

ആലാ ഹിന്ദുമത പരിഷത്ത് ഒമ്പതാം സമ്മേളനം നടന്നു

0
ആല : ആലാ ഹിന്ദുമതപരിഷത്തിന്റെ ഒമ്പതാം സമ്മേളനം എസ്.എൻ ട്രസ്റ്റ്...

ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിൽ വിഷുക്കണിയും പൊങ്കാല മഹോത്സവും നടന്നു

0
ആലുവാംകുടി : ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിൽ വിഷുക്കണിയും പൊങ്കാല മഹോത്സവും...

പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊച്ചി : പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച...