ഹോസ്റ്റലുകളിലെ മോഷണം : പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശ്ശേ​രി: പു​ല​ര്‍​ച്ച ഹോ​സ്റ്റ​ലു​ക​ളി​ല്‍​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി വ​ന്ന പ്ര​തി​ക​ള്‍ ക​ള​മ​ശ്ശേ​രി പോ​ലീസിന്റെ​ പി​ടി​യി​ലാ​യി. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി ചാ​യോ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജ​ലാ​ലു​ദ്ദീ​ന്‍ (24), ഇ​ടു​ക്കി പീ​രു​മേ​ട്, സ്വ​ദേ​ശി അ​ജ​യ്( 22), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹോ​സ്റ്റ​ലു​ക​ള്‍, ബാ​ച്ചി​ലേ​ഴ്സ് താ​മ​സി​ക്കു​ന്ന മു​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ മൊ​ബൈ​ല്‍ ഫോ​ണ്‍, ഡി​ജി​റ്റ​ല്‍ കാ​മ​റ, പ​ഴ്സ് എ​ന്നി​വ​യാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച​ത്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ പ്ര​തി​ക​ള്‍ പു​ല​ര്‍​ച്ച വാ​ഹ​ന​ത്തി​ല്‍ ക​റ​ങ്ങു​ക​യും ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ല്‍ ക​യ​റി പ​രി​ശോ​ധി​ച്ച്‌ ക​യ​റാ​ന്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​ട​മാ​ണെ​ങ്കി​ല്‍ മോ​ഷ​ണം ന​ട​ത്തുകയുമാണ്​ ചെയ്യുന്നതെന്ന്​ പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മുമ്പ് ക​ള​മ​ശ്ശേ​രി​യി​ല്‍ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചു​വ​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ക​യ​റി മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​ത്​ പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. തോ​പ്പും​പ​ടി ഭാ​ഗ​ത്തു​നി​ന്ന്​ മൊ​ബൈ​ല്‍ ഫോ​ണും സ്വ​ര്‍​ണ​മാ​ല​യും 13,000 രൂ​പ​യും മോ​ഷ്ടി​ച്ച​താ​യും കൂ​നം​തൈ ഭാ​ഗ​ത്തു​നി​ന്ന്​ ബാ​ഗ് മോ​ഷ്ടി​ച്ച​താ​യും കു​സാ​റ്റ് ഭാ​ഗ​ത്തു​നി​ന്ന് കാ​മ​റ മോ​ഷ്ടി​ച്ച​തും ഇവരാണെന്ന്​​ പോ​ലീ​സ് പ​റ​ഞ്ഞു. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ല​ഹ​രി മ​രു​ന്ന് വാങ്ങാ​നാ​യി പ​ക​രം കൊ​ടു​ക്കു​ക​യാ​ണ് ചെയ്യുന്നത്​. മൊ​ബൈ​ല്‍ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ഷോ​പ്പ് ഉ​ട​മ​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും കേ​സി​ല്‍ മ​റ്റു പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. സി.​ഐ പി.​ആ​ര്‍. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...