കാമുകിക്ക് കാര്‍ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന ഭര്‍ത്താവ് അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കാമുകിക്ക് കാര്‍ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റിലായി. ചെന്നൈയിലാണ് സംഭവം. പൂനമല്ലിയില്‍ താമസിക്കുന്ന 40 കാരനായ ശേഖര്‍ ആണ് അറസ്റ്റിലായത്. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ്  ശേഖറിന്‍റെ  ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

അടുത്തിടെ ഭര്‍തൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് മനസ്സിലായത്. മുന്നൂറു പവന്‍ സ്വര്‍ണമായിരുന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവന്‍ സ്വര്‍ണമാണ് കാണാനില്ലാതിരുന്നത്. തുടര്‍ന്ന് യുവതി സ്വര്‍ണം മോഷണം പോയതായി കാണിച്ച്‌ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ സ്വര്‍ണത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണ് ശേഖര്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു വിശ്വസിക്കാതിരുന്ന പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വര്‍ണം എടുത്തതായി ശേഖര്‍ സമ്മതിച്ചത്. ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് സ്വാതി എന്ന 22 കാരിയുമായി ശേഖര്‍ പ്രണയത്തിലായി. വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്വര്‍ണം വിറ്റ് കാമുകിക്ക് കാര്‍ വാങ്ങി നല്‍കിയതായും ശേഖര്‍ പോലീസിനോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...