മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന് ; 14 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയില്‍ നിന്നും ബിജെപിയില്‍ നിന്നുമായി 14 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയില്‍ നിന്നും 11 പേര്‍ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കളായ സുധീര്‍ മുംഗന്തിവാര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ പുതിയ മന്ത്രിമാരാകും.രാധാകൃഷ്ണ വിഖേ പാട്ടീല്‍, സുരേഷ് ഖാഡെ, അതുല്‍ മൊറേശ്വര്‍ സേവ്, മംഗള്‍ പ്രഭാത് ലോധ, വിജയ്കുമാര്‍ ഗാവിത്, രവീന്ദ്ര ചവാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കള്‍. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങുകള്‍. ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ഗുലാബ് രഘുനാഥ് പാട്ടീല്‍, സദാ സര്‍വങ്കര്‍, ദീപക് വസന്ത് കേസര്‍കര്‍ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്തതിനാല്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ക്ക് ബിജെപി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇതിനാല്‍ ഉദ്ധവ് താക്കറെയെ വിട്ടു വന്ന എംഎല്‍എമാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതായതോടെയാണ് മന്ത്രി സഭ വിപുലീകരണം നീണ്ടു പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...