ഇടമലയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടമലയാര്‍ ഡാമിന്‍റെ  രണ്ട് ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ ചെറിയ തോതില്‍ ജലനിരപ്പ് ഉയരും. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  13 ഷട്ടറും തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി ഇന്ന് ഇടുക്കി ഡാമില്‍നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ  അളവ് വര്‍ധിപ്പിക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി ഉയര്‍ന്നു. സെക്കന്‍ഡില്‍ 300 ക്യൂസെക്‌സ് വെള്ളമാണ് അഞ്ച് ഷട്ടറുകളിലൂടെ പുറത്തുവിടുന്നത്.

മുല്ലപ്പെരിയാറില്‍നിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂള്‍ കര്‍വ് പരിധിയിലും ഉയര്‍ന്ന് ജലനിരപ്പ് നില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്കയുണ്ട്. റൂള്‍ കര്‍വ് പാലിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...