Wednesday, April 24, 2024 4:18 am

വയോധിക ഒറ്റയ്ക്ക് കഴിഞ്ഞ വീട്ടിൽ മോഷണം ; ബക്കറ്റിൽ സൂക്ഷിച്ച പണവുമായി ഓടിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചിറക്കടവില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയേര്‍ഡ് അധ്യാപികയുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റിലായി. അധ്യാപികയുടെ വീട്ടു പറമ്പിലെ ജോലിക്കാരനായിരുന്ന പ്രതി മൂന്നു ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിന് സമീപം ഒറ്റക്ക് താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപിക ചെല്ലമ്മയുടെ വീട്ടില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.

കേസിൽ അയൽവാസി കൂടിയായ രാജൻ എന്ന കെ ആര്‍ രാജേഷാണ് അറസ്റ്റിലായത്. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയാണ് രാജന്‍ മോഷ്ടിച്ചത്. ചെല്ലമ്മയുടെ വീട്ടിൽ രാജൻ പറമ്പിലെ പണിക്കും മറ്റുമായി സ്ഥിരമായി എത്തിയിരുന്നു. ഇത് മുതലെടുത്ത് രാജൻ വീടിനുള്ളിൽ കടന്ന് കയറി പണം മോഷ്ടിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.

ചെല്ലമ്മയുടെ വീട്ടിൽ കിടപ്പ് മുറിയിൽ ബക്കറ്റിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പണം. മൂന്ന് ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതാണ് രാജൻ മോഷ്ടിച്ചത്. രാജൻ സ്ഥിരമായി ചെല്ലമ്മയുടെ പക്കൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ലഭിക്കാതായതോടെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി രാജൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ചെല്ലമ്മ പണം നൽകിയിരുന്നില്ല.

ചെല്ലമ്മ പണം നൽകാതായതോടെയാണ് രാജൻ മോഷണം നടത്താൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഇയാൾ ചെല്ലമ്മയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രാജൻ ചെല്ലമ്മയുടെ വീടിനുള്ളിൽ കയറി ഇരിക്കുകയും ചെയ്തു. ചെല്ലമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് രാജൻ പണം സൂക്ഷിച്ചിരുന്ന കിടപ്പ് മുറിയിലേക്ക് കയറിയത്. പിന്നീട് പണമെടുത്ത് ഈ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. രാജൻ പണം മോഷ്ടിച്ചുവെന്ന് മനസ്സിലാക്കിയ ചെല്ലമ്മ വിവരം പൊൻകുന്നം പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലിലാണ് രാജനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...