മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. നായിക്ക്ന്മാര്‍ കുന്നത്ത് വീട്ടില്‍ (42) കാരന്‍ ബഷീറിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം. മണ്ണാര്‍ക്കാട് വൈശാഖ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഒരു വയസും മൂന്നുമാസവും പ്രായമുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നുമാണ് മാല മോഷ്ടിച്ചത്.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മണ്ണാര്‍ക്കാട് പോലീസ് ക്രൈം സ്‌ക്വാഡ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മലപ്പുറം ജില്ലയില്‍ സമാന രീതിയില്‍ എട്ടോളം കേസുകള്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ബഷീറിന്റെ പേരില്‍ നിലവിലുണ്ട്. കാരകുറുശി കിണറും പടിയിലെ വാടകവീട്ടില്‍ നിന്നുമാണ് സിപിഒമാരായ റമീസ്, മുബാറക്കലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.