Wednesday, May 14, 2025 4:04 pm

വയോധികയുടെ മാലകവർന്ന നാടോടി സ്ത്രീകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷേത്രത്തിൽ വിവാഹചടങ്ങിലെത്തിയ വയോധികയുടെ 4 പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. അയൽവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ദിദുഭവനം വീട്ടിൽ ബാലന്റെ ഭാര്യ സുമതി (70) യുടെ മാലയാണ് അപഹരിക്കപ്പെട്ടത്. തമിഴ്നാട് വേളൂർ മാറാട്ട കൃഷ്ണഗിരി ആനന്ദന്റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്റെ മകൾ ജിബ (50) എന്നിവരാണ് കൂടൽ പോലീസിന്റെ പിടിയിലായത്.

മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോൾ സംശയകരമായ നിലയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദിച്ചപ്പോഴാണ് ഇവരാണ് മോഷ്ടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് സുമതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇവരുടെ കയ്യിലെ ബാഗിൽനിന്നും മാല കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാർ, എസ് ഐ ദിജേഷ്, എസ് സി പി ഓമാരായ അജിത്, ജയശ്രീ, സി പി ഓമാരായ ആദിത്യ ദീപം, രതീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച്ച കോന്നിയിൽ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പോലീസ് പിടികൂടിയിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാനൂരിനടുത്ത് മൊകേരിയിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിനശിച്ചു

0
കണ്ണൂർ: പാനൂരിനടുത്ത് മൊകേരിയിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം....

മല്ലപ്പള്ളിയിൽ ബ​സി​ൽ ക​യ​റി ഡ്രൈ​വ​ർ​ക്ക്​ നേ​രെ വ​ടി​വാ​ൾ വീ​ശിയ സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

0
മ​ല്ല​പ്പ​ള്ളി: സ​മ​യ​ക്ര​മ​ത്തി​ന്‍റെ പേ​രി​ൽ മ​ല്ല​പ്പ​ള്ളി-​തി​രു​വ​ല്ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തി​രു​വ​മ്പാ​ടി ബ​സ്​...

പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു

0
കോട്ടയം: കോട്ടയത്ത് പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു....

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു

0
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യു​ടെ ക​ട​യ്ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി...