Thursday, May 23, 2024 7:29 am

വയോധികയുടെ മാലകവർന്ന നാടോടി സ്ത്രീകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷേത്രത്തിൽ വിവാഹചടങ്ങിലെത്തിയ വയോധികയുടെ 4 പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. അയൽവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ദിദുഭവനം വീട്ടിൽ ബാലന്റെ ഭാര്യ സുമതി (70) യുടെ മാലയാണ് അപഹരിക്കപ്പെട്ടത്. തമിഴ്നാട് വേളൂർ മാറാട്ട കൃഷ്ണഗിരി ആനന്ദന്റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്റെ മകൾ ജിബ (50) എന്നിവരാണ് കൂടൽ പോലീസിന്റെ പിടിയിലായത്.

മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോൾ സംശയകരമായ നിലയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദിച്ചപ്പോഴാണ് ഇവരാണ് മോഷ്ടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് സുമതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇവരുടെ കയ്യിലെ ബാഗിൽനിന്നും മാല കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാർ, എസ് ഐ ദിജേഷ്, എസ് സി പി ഓമാരായ അജിത്, ജയശ്രീ, സി പി ഓമാരായ ആദിത്യ ദീപം, രതീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച്ച കോന്നിയിൽ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പോലീസ് പിടികൂടിയിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നദ്‌വിക്ക് നോട്ടീസ് : സമസ്തയിൽ കടുത്ത അതൃപ്തിയിൽ ലീഗ് അനുകൂല ചേരി

0
കോഴിക്കോട്: സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ച കേന്ദ്ര മുശാവറ അംഗം...

ലാഭവിഹിതം 2.11 ലക്ഷം കോടി ; കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ്...

0
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നീക്കിയിരിപ്പു തുകയില്‍നിന്ന് 2,10,874 കോടിരൂപ ലാഭവീതമായി...

എറണാകുളത്ത് മഞ്ഞപ്പിത്ത ബാധിതര്‍ 232 : രണ്ട് പേര്‍ അത്യാസന്ന നിലയിൽ ; നിയന്ത്രണ...

0
കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ 232 പേര്‍ക്ക് നിലവില്‍ മഞ്ഞപ്പിത്തമുണ്ടെങ്കിലും രോഗം...

പത്മജ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും ; തീരുമാനം തെരഞ്ഞെടുപ്പ് ഫലം വന്നശേഷമെന്ന് ബിജെപി

0
തൃശ്ശൂര്‍: തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപി യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍...