വണ്ടിപ്പെരിയാറിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വണ്ടിപ്പെരിയാറിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി മാണിക് സുമനെയാണ് ചെന്നൈയിൽ നിന്നും അറസ്റ്റു ചെയ്തത്. അഞ്ചാം തീയതിയാണ് വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിയായ വർഗ്ഗീസിൻറെ രണ്ടു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപ വില വരുന്ന ആഡംബര ബൈക്ക് മോഷണം പോയത്.

വർഗീസിൻറെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം തുടങ്ങി. ബൈക്കുമായി മോഷ്ടാവ് തമിഴ് നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് വിവരങ്ങൾ തമിഴ് നാട് പോലീസിനു കൈമാറി. തമിഴ്നാട് ചെന്നെ രാജ മംഗലം പോലീസ് വാഹന പരിശോധനയ്ക്കിടെ ഈ ബൈക്കും വാഹനമോടിച്ചിരുന്ന മണിക് സുമനെയും കസ്റ്റഡിയിലെടുത്തു.

വിവരം പീരുമേട് ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ സാം ഫിലിപ്പിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നെയിലെത്തി പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ് നാട് കമ്പം നോർത്ത് പോലീസ് സ്റ്റേഷനിൽ വയോധികയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചതിനും കഞ്ചാവ് കടത്തിയതിന് വണ്ടിപ്പെരിയാർ എക്സൈസിലും മണിക് സുമനെതിരെ കേസുണ്ട്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...