വീടുകളിൽ കയറി മോഷണം ; ഒടുവിൽ ഷാരുഖ് ഖാനും സംഘവും തിരുവനന്തപുരത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചെറിയതുറയിലെ മൂന്ന് വീടുകളിൽ കയറി പണവും മൊബൈൽ ഫോണുകളും വാച്ചുകളും കവർന്ന മൂന്നംഗ സംഘത്തിലെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വീട്ടുകാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വളളക്കടവ് പതിനാറേകാൽ മണ്ഡപം സ്വദേശി ഷാരൂഖ് ഖാൻ (22), ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശി മുഹമ്മദ് ഹസൻ (25), ബീമാപളളി ഈസ്റ്റ് വാർഡ് സ്വദേശി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ വീടുകളിൽ കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങുന്ന നേരത്തായിരുന്നു കവർച്ച. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്. ചെറിയതുറ സ്വദേശികളായ ഇളവരസിയുടെ വീട്ടിൽ നിന്ന് 35000 രൂപ വിലയുളള മൊബൈൽ ഫോൺ, 5500 രൂപ വിലയുളള വാച്ച്, 5000 രൂപ എന്നിയാണ് പ്രതികൾ മോഷ്ടിച്ചത്. തഥയൂസിന്‍റെ വീട്ടിൽ നിന്ന് 11500 രൂപ വിലയുളള മൊബൈൽ ഫോണാണ് കവർന്നത്. വാട്ട്‌സ് റോഡ് സ്വദേശിയുടെ വീട്ടിൽ നിന്ന് 14000 രൂപയുടെ മൊബൈൽ ഫോണും 2500 രൂപയുമാണ് പ്രതികൾ കവർന്നത്.

കവർന്ന ഫോണുകളും പണവും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി കെ പൃഥ്വിരാജ്, വലിയതുറ എസ് എച്ച് ഒ രതീഷ്, എസ് ഐ മാരായ അഭിലാഷ് മോഹൻ, അലീന, മണിലാൽ, സി പി ഒ ഷിബി ടി നായർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...