മാലിന്യത്തിനൊപ്പം വിലാസവും ; ബാര്‍ബര്‍ ഷോപ്പ് ഉടമയെ കൊണ്ടുവന്ന് വനത്തില്‍ തള്ളിയ മുടിയും മാലിന്യവും എടുപ്പിച്ച് വനപാലകര്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: മാലിന്യത്തിനൊപ്പം വിലാസവും. ബാര്‍ബര്‍ ഷോപ്പ് ഉടമയെ കൊണ്ടുവന്ന്
വനത്തില്‍ തള്ളിയ മുടിയും മാലിന്യവും എടുപ്പിച്ച് വനപാലകര്‍. ചിറ്റാര്‍-തണ്ണിത്തോട് റോഡില്‍ ഇന്റര്‍ലോക്ക് പാകിയിരിക്കുന്ന ഭാഗത്തെ വനമേഖലയിലെ കല്ലംപ്ലാവ് ഭാഗത്താണ് ചിറ്റാറിലെ ബാര്‍ബര്‍ ഷോപ്പിലെ മുടിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. മാലിന്യത്തില്‍ നിന്നും ലഭിച്ച അഡ്രസില്‍ നിന്നും ഉടമയെ തിരിച്ചറിഞ്ഞു. തണ്ണിത്തോട് പോലീസിന്റെ സഹായത്തോടെ ചിറ്റാറിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയെയും മാലിന്യം കൊണ്ടു തള്ളിയ ഓട്ടോറിക്ഷ ഉടമയെയും സ്ഥലത്തെത്തിച്ചു. ഇവരെ കൊണ്ട് തന്നെ സ്ഥലങ്ങള്‍ വൃത്തിയാക്കി.

ചിറ്റാര്‍ ഗ്രാമപഞ്ചായത്തു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാലിന്യം നിക്ഷേപിച്ചതിനു പിഴ ഈടാക്കുമെന്ന് അറിയിച്ചു. തണ്ണിത്തോട് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ എ.എസ്. മനോജ്, ബി.എഫ്.ഓമാരായ കെ.എസ്.ശ്രീരാജ്, ജി. ബിജു, എം.ആര്‍. നാരായണന്‍ കുട്ടി, വിജി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...